സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇന്ത്യ എഴുന്നൂറ് നോട്ടൌട്ട്

റെക്കോര്‍ഡ്കളുടെ സഹയാത്രികരായ ടീം ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. നവംബര്‍ ഇരുപത്തിമൂന്നിന് ഇംഗ്ലണ്ടിനു എതിരെ ഇന്ത്യ ഇറങ്ങിയത് എഴുന്നൂറാം ഏകദിന മല്‍സരത്തിന്‌ ആയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടായിരത്തി എഴുന്നൂറ്റി എന്പത്തിയോന്നാം മത്സരം കൂടി ആയിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ക്രിക്കറ്റ് ചരിത്രത്തിലേക്ക് അപ്രതീക്ഷിതം ആയിട്ട് ആയിരുന്നു ഏകദിന മല്‍സരങ്ങളുടെ ചുവടുവെപ്പ്‌. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നില്‍ ഓസ്ട്രലിയയും എന്ഗ്ലാണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റില്‍ മഴമൂലം ആദ്യ നാള് ദിവസം കളി നടന്നില്ല. തുടര്‍ന്ന് മത്സരം ഉപേക്ഷിചെന്കിലും അന്ചാം ദിവസം കാണികള്‍ക്ക് വേണ്ടി അറുപത് ഓവര്‍ വീതമുള്ള ഒരു മത്സരം നടത്തി. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നു ജനുവരി അന്ചിനു നടന്ന ഈ മത്സരം ആയിരുന്നു ആദ്യ ഔദ്യോഗിക ഏകദിനം. മല്‍സരത്തില്‍ ഓസ്ട്രേലിയ അഞ്ചു വിക്കറ്റിന് ജയിച്ചു. അന്നുമുതല്‍ ഏകദിനങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട മത്സരം ആയി. കാണികളുടെ മനം കീഴടക്കിയ ഏകദിനത്തില്‍ ഇന്ത്യയുടെ അരങ്ങേറ്റം ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് ജൂലൈ പതിമൂന്നിനു ആയിരുന്നു. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. അജിത് വടെകരിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ നാള് വിക്കറ്റിന് തോറ്റു.ആദ്യ ജയത്തിനു ഇന്ത്യക്ക് ഒരു വര്ഷം കൂടെ കാത്തിരിക്കേണ്ടി വന്നു . പ്രഥമ ലോക കപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ ആണ് ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ തോല്പിച്ചത്. പത്തു വിക്കറ്റിന് ആയിരുന്നു എന്നെന്നും ഓര്‍മ്മിക്കുന്ന ഇന്ത്യന്‍ വിജയം. ഒരു ടീം പത്തു വിക്കറ്റിന് ജയിക്കുന്നതും ആദ്യമായിരുന്നു. തുടര്‍ന്ന് രേകോര്ടുകള്‍ക്ക് ഒപ്പം ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാത്ര. ഇന്ത്യ എഴുന്നൂരാം മല്‍സരത്തിന്‌ ഇറങ്ങിയതും അരങ്ങേറ്റക്കാര്‍ക്ക് എതിരെ ആയിരുന്നു എണ്ണ സവിശേഷതയും ഉണ്ട്......

ഇനി കുറച്ചു കണക്കുകളിലേക്ക് ......

ഇന്ത്യ ഇതുവരെ കളിച്ച എഴുന്നൂറ് മല്‍സരങ്ങളില്‍ 336എണ്ണം ജയിച്ചു.331 മല്‍സരങ്ങളില്‍ തോറ്റു. 30 ഏകദിനങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ മൂന്നെണ്ണം ടൈ ആയി. മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇന്ത്യക്ക് ഏറ്റവും അധികം ട്രോഫികള്‍ സമ്മാനിച്ച നായകന്‍. അസര്‍ പത്തു കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു. എങ്കിലും 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ നേടിയ ലോക കപ്പു വിജയമാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഏറ്റവും അധികം രണ്സും ശതകവും നേടിയ തരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. 417 ഏകദിനങ്ങളില്‍ പാഡ് കെട്ടിയ സച്ചിന്‍ 16,372 റണ്‍സും 42 ശതകങ്ങളും നേടിയ്ട്ടുണ്ട്. 24 രാജ്യങ്ങളാണ് ഇതുവരെ രാജ്യാന്തര തലത്തില്‍ ഏകദിന മത്സരം കളിച്ചിട്ടുള്ളത്. ഇന്ത്യ കഴിഞ്ഞാല്‍ 687 മല്‍സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതല്‍ ഏകദിനത്തിന് പാഡ് കെട്ടിയ ടീം.

Post a Comment

0 Comments