ആവനാഴി നിറയെ ഷോട്ടുകള്‍
സെഞ്ച്വറി നേടുമ്പോള്‍ ബ്രാഡ്മാനേക്കാള്‍ 28 ദിവസം പ്രായം കുറവുളളതുകൊണ്ടു മാത്രമല്ല ഹ്യൂസ് ശ്രദ്ധേയനാവുന്നത്. അതിശക്തമായ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്കെതിരെ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം കൊണ്ടുകൂടിയാണ്. മനോഹരമായ ബാറ്റിംഗ് കെട്ടഴിക്കുന്ന ഹ്യൂസിന് ഒട്ടുമിക്ക ഷോട്ടുകളും സ്വന്തം. തുടക്കക്കാരന്‍െറ പതര്‍ച്ചകളൊന്നുമില്ലാതെ ബാറ്റു വീശുന്ന ഹ്യൂസ് പരിചയ സമ്പന്നര്‍ പോലും ധൈര്യപ്പെടാത്ത രീതിയില്‍ തുടര്‍ച്ചയായ രണ്ടു പന്തുകള്‍ സിക്സര്‍ പറത്തിയാണ് കന്നി സെഞ്ച്വറി തികച്ചത്. പോള്‍ ഹാരിസിന്‍െറ പന്തുകള്‍ അതിര്‍ത്തി വരയ്ക്ക് അപ്പുറത്തേക്ക് പറത്തിയായിരുന്നു ഹ്യൂസ് ചരിത്രം കുറിച്ചത്. ഹ്യൂസ് 63 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികയ്ക്കമ്പോള്‍ 40 റണ്‍സും ബൗണ്ടറികളിലൂടെ ആയിരുന്നു. ഈ സെഞ്ച്വറിയിലൂടെ ഓസീസിന് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍െറ പകരക്കാരനെക്കൂടി ലഭിച്ചു. 43 വര്‍ഷത്തിനിടെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനുമാണ് ഹ്യൂസ്. നിലവിലെ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഇരുപത്തിരണ്ടാം വയസിലും വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇരുപത്തിമൂന്നാം വയസിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ബംഗ്ളാദേശിന്‍െറ മുഹമ്മദ് അഷറഫുളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.ശ്രീലങ്കയ്ക്കെതിരെ 17 വയസ്സും 61 ദിവസവുമുളളപ്പോള്‍ അഷറഫുല്‍ 114 റണ്‍സെടുത്തു. 17 വയസ്സും 107 ദിവസവുമുളളപ്പോള്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ്.
തുടക്കം പൂജ്യത്തോടെ
ഏതൊരു ക്രിക്കറ്ററും മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു ഹ്യൂസിന്‍േറത്. വാണ്ടറേഴ്സില്‍ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഹ്യൂസ് പൂജ്യത്തിന് പുറത്തായി. നേരിട്ട നാലാം പന്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഹ്യൂസിനെ മാര്‍ക് ബൗച്ചറിന്‍െറ കൈകളില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഹ്യൂസ് തന്‍െറ മികവറിയിച്ചു. ഓസീസ് ഇന്നിംഗ്സിന്‍െറ നെടുന്തൂണായി ബാറ്റുവീശിയ ഇരുപതുകാരന്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 75
റണ്‍സെടുത്തു. കട്ടുകളും ഡ്രൈവുകളും കൊണ്ട് സമ്പന്നമായ ഇന്നിംഗ്സ്.ഈ ഇന്നിംഗ്സിലും ഹ്യൂസ് റണ്‍സ് നേടിയ രീതിയായിരുന്നു ശ്രദ്ധേയം. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടയോടെയാണ് ഹ്യൂസ് ദേശീയ ടീമിലെത്തിയത്. പ്യൂറ കപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം താരമാണ് ഈ ന്യൂ സൗത്ത് വെയില്‍സ് ഓപ്പണര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുളള ടീം പ്രഖ്യാപിക്കുന്നതിന് മുന്‍പുളള അവസാന മത്സരത്തില്‍ ഹ്യൂസ് റണ്‍പ്രവാഹം നടത്തി. ഒന്നാം
ഇന്നിംഗ്സില്‍ 151 റണ്‍സെടുത്ത ഹ്യൂസ് രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു. ഈ പ്രകടനം വിസ്മരിക്കാന്‍ സെലക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ക്രെയ്ഗ് മക്ഡര്‍മോട്ടിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിന്‍െറയും ഏറ്റവും
പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല.
യംഗ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍
2007 നവംബറില്‍ ടാന്‍സ്മാനിയക്കെതിരെ ആയിരുന്നു ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ ഹ്യൂസിന്‍െറ അരങ്ങേറ്റം. 51 റണ്‍സായിരുന്നു പതിനെട്ടു വയസ്സുകാരന്‍െറ സമ്പാദ്യം. ഓസ്ട്രേലിയന്‍ എ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയ ഹ്യൂസ് കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുളള ബ്രാഡ്മാന്‍ അവാര്‍ഡും സ്വന്തമാക്കി. തൊട്ടു പിന്നാലെ ദേശീയ ടീമിലേക്കുളള വാതിലും തുറക്കപ്പെട്ടു.

2 Comments