ഒരു യുഗത്തിന് അന്ത്യമായി. ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാ സമ്പന്നനായ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ ഇനി ഗോള്‍ മുഖത്തുണ്ടാവില്ല. ആംസ്റ്റര്‍ഡാം അറീനയില്‍ നടന്ന വിടവാങ്ങല്‍ മത്സരത്തോടെയാണ് വാന്‍ഡര്‍സാര്‍ ബൂട്ടഴിച്ചത്.
തങ്ങളുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ 53000 കാണികളാണ് അയാക്‌സിന്റെ തട്ടകമായ ആംസ്‌റര്‍ഡാം അറീനയിലേക്ക് ഒഴികിയെത്തിയത്. അയാക്‌സിന്റെ ഇപ്പോഴത്തെ ടീമും വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനും തമ്മിലായിരുന്നു വിടവാങ്ങല്‍ മത്സരം. വെയ്ന്‍ റൂണി, റയാന്‍ ഗിഗ്‌സ്, ഡെന്നിസ് ബെര്‍ഗ്കാംപ്, എഡ്ഗാര്‍ ഡേവിസ്, റിയോ ഫെര്‍ഡിനന്‍ഡ് , ലൂയിസ് സാഹ, ഡിര്‍ക് ക്വയ്റ്റ്, നെമാന്‍ വിദിച് തുടങ്ങിയവരാണ് വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനില്‍ അണിനിരന്നത്. മത്സരത്തില്‍ സ്വപ്ന ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയാക്‌സിനെ തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ കോച്ച് സര്‍ അലക്‌സ് ഫെര്‍ഗ്യൂസനും വിവാങ്ങള്‍ മത്സരത്തിന് സാക്ഷിയായിരുന്നു.
ഭാര്യ ആനിമേരി, മക്കളായ ലിന്‍, ജോ എന്നിവര്‍ക്കൊപ്പമാണ് വാന്‍ഡര്‍സാര്‍ വിടവാങ്ങല്‍ മത്സരത്തിനെത്തിയത്. നിരവധി പ്രമുഖരും ആംസ്‌റര്‍ഡാം അറീനയില്‍ എത്തിയിരുന്നു.
മിന്നും സേവുകളുമായി ഗോള്‍വലയത്തിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടിയ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ നാല്‍പ്പതാം വയസ്സില്‍ 21 വര്‍ഷം നീണ്ട പ്രൊഷണല്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്നാണ് ബൂട്ടഴിത്. അതാവത്തെ തന്റെ ആദ്യ ക്‌ളബായ അയാക്‌സ് ആംസ്‌റര്‍ഡാമിന്റെ തട്ടകത്തിലായിരുന്നു എന്ന സവിശേഷതയുമുണ്ട്.
വാന്‍ഡര്‍സാറിന്റെ സംഭവബഹുലമായ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം 1990ല്‍ അയാക്‌സിലാണ് തുടങ്ങിയത്. അയാക്‌സിന് വേണ്ടി 226 മത്സരങ്ങളില്‍ കളിച്ചു. അയാക്‌സിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഗോള്‍വലയം കാത്തു എന്ന വിശേഷണവും വാന്‍ഡര്‍സാറിന് സ്വന്തം. 1999 മുതല്‍ 2001വരെ ഇറ്റലിയിലെ യുവന്റസില്‍. പിന്നെ ഇംഗ്‌ളണ്ടിലെഫുള്‍ഹാമിലേക്ക്. 2005ലാണ് വാന്‍ഡര്‍സാര്‍ അലക്‌സ് ഫെര്‍ഗ്യൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ഇവിടെയും വാന്‍ഡര്‍സാര്‍ അവിശ്വസനീയ മികവാണ് പുറത്തെടുത്തത്. മെയ് 28ന് വെംബ്‌ളിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു യുണൈറ്റഡിന് വേണ്ടിയുളള അവസാന മത്സരം. ആകെ 186 കളികളില്‍ വാന്‍ഡര്‍സാര്‍ യുണൈറ്റഡിന്റെ ഗോള്‍വലയം കാത്തു.
നാല് തവണ യൂറോപ്പിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വാന്‍ഡര്‍സാര്‍ ഹോളണ്ടിന് വേണ്ടി ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരവുമാണ്. വാന്‍ഡര്‍സാര്‍ 130 മത്സരങ്ങളില്‍ ഹോളണ്ടിന്റെ ഗോള്‍വലയം കാത്തിട്ടുണ്ട്.
മകന്‍ ജോയും വാന്‍ഡര്‍സാറിന്റെ പാത പിന്തുടര്‍ന്ന് ഗോള്‍കീപ്പിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു.
0 Comments