സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സമാനതകളില്ലാതെ ലയണല്‍ മെസ്സി


പ്രതിഭകള്‍ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അവരുടെ കാലത്ത് ജീവിക്കാന്‍ കഴിയുക എന്നാണ് ആരാധകരുടെ ഭാഗ്യം. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും വലിയ ഭാഗ്യം ലയണല്‍ മെസ്സിയുടെ സുവര്‍ണ കാലത്ത് ജീവിക്കാനായി എന്നതായിരിക്കും. കാരണം തുല്യതയില്ലാത്ത കളിമികവുമായാണ് മെസ്സി കളിക്കളങ്ങളും ആരാധകരുടെ ഹൃദയങ്ങളും കീഴടക്കുന്നത്. കളിമികവി് അംഗീകാരമായി തുടര്‍ച്ചയായ നാലാം തവണയും മെസ്സി ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് തവണയും മെസ്സിയായിരുന്നു ലോകഫുട്‌ബോളര്‍.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബാഴ്‌സലോണയിലെ സഹതാരം ആന്ദ്രേ ഇനിയസ്റ്റ എന്നിവരാണ് ഇത്തവണയും ലോക ഫുട്‌ബോളര്‍ പുരസ്‌കാത്തിനായി മെസ്സിക്കൊപ്പം മത്സരിക്കുന്നത്. 2012ല്‍ 91 ഗോളുകള്‍ അടിച്ചുകൂട്ടി ഇത്തവണയും പുരസ്‌കാരം മെസ്സി ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. നാലാം തവണയും പുരസ്‌കാരം നേടിയാല്‍ മെസ്സിക്കൊപ്പം ഫുട്‌ബോള്‍ ചരിത്രത്തില്‍ ആരുമില്ലാതാവും.

ബ്രസീലിന്റെ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, യോഹാന്‍ ക്രൈഫ്, മാര്‍കോ വാന്‍ ബാസ്റ്റന്‍ എന്നിവര്‍ മെസ്സിക്കൊപ്പം മൂന്ന് തവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്. 1956ലണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. നാലാം തവണയും പുരസ്‌കാരം നേടിയാല്‍ മെസ്സിയെ കാത്തിരിക്കുന്നത് അപൂര്‍വ ബഹുമതിയാണ്, സമാനതകളില്ലാത്ത ബഹുമതി.

ഇത്ര ചെറുപ്പത്തിലേ, പെലെയോടും മാറഡോണയോടും താരതമ്യം ചെയ്യപ്പെടുന്ന താരമാണ് മെസ്സി.   1991ലാണ് ഫിഫ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1956ല്‍ തുടങ്ങിയ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം  2010ലാണ് ഫിഫ ഏറ്റെടുത്തത്.

മുന്‍വര്‍ഷത്തെ എതിരാളികള്‍ തന്നെയാണ് മെസ്സിക്ക് ഇത്തവണയും ഉളളത്. സ്‌പെയ്‌നിന്റെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നതാണ് ഇനിയസ്റ്റയുടെ മികവ്. 2008ലെ ലോക ഫുട്‌ബോളറാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ട്ടുഗല്‍ താരമായ റൊണാള്‍ഡോയുടെ സ്‌കോറിംഗ് മികവിലാണ് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയത്.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സി സ്വന്തമാക്കിയ സീസണ്‍ കൂടിയാണിത്. 1972ല്‍ ഗെര്‍ഡ് മുളളര്‍ നേടിയ 85 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്. മെസ്സി ഇത്തവണ ബാഴ്‌സലോണയ്ക്ക് വേണ്ടി 79 ഗോളുകളും അര്‍ജന്റീനയ്ക്ക് വേണ്ടി 12 ഗോളുകളും നേടിയിട്ടുണ്ട്. തന്റെ റേക്കോര്‍ഡ് മറികടക്കാന്‍ ഏറ്റവും യോഗ്യനായ താരം മെസ്സിയാണെന്ന് മുളളറും സാക്ഷ്യപ്പെടുത്തുന്നു.

Post a Comment

0 Comments