കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ കുടക്കച്ചിറ ജോസഫ് ജോര്‍ജിന്റെയും മേരിയുടെയും പത്തുമക്കളില്‍ രണ്ടാമനായിരുന്നു ജിമ്മി. എട്ടാണ്‍മക്കളെ ചേര്‍ത്ത് ജോസഫ് ജോര്‍ജ് ബ്രദേഴ്‌സ് എന്ന ടീമുണ്ടാക്കി. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ടീം ഇത് മാത്രമായിരിക്കും. ജോര്‍ജ് ബ്രദേഴ്‌സില്‍ നിന്ന് വളര്‍ന്ന ജിമ്മി ഇന്ത്യയുടെ ശയസ്സ് ലോകകായിക വേദികളിലെത്തിച്ചു.
സമാനതകളില്ലാത്ത താമായിരുന്നു ജിമ്മി. സ്മാഷിനായി നിലത്തുനിന്ന് നാലുമീറ്ററോളം കുതിച്ചുയരുന്ന ജിമ്മി ഒരു സെക്കന്‍ഡിലേറെ വായുവില്‍ നിശ്ചലനായി നില്‍ക്കും. വില്ലുപോലെ പുറകോട്ടാഞ്ഞ് എതിര്‍ക്കോട്ടിലേക്ക് വീഴുന്ന വെളളിടിക്ക് മറുപടി അസാധ്യം.ക. പ്രതിരോധമില്ലാത്ത ആക്രണം. ഇത് തന്നെയായിരുന്നു ജിമ്മിയുടെ ഏറ്റവും വലിയ സവിശേഷത. ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്‌പൈക്കര്‍മാരിലൊരാളായിരുന്നു പേരാവുകാരനായ ജിമ്മി. ജിമ്മിയുടെ കാലത്ത് ലോകവോളിയില്‍ തന്നെ ഈ ജംപിംഗ് മികവ് പുലര്‍ത്തിയ മറ്റൊരു താരമില്ലായിരുന്നു.

ബാങ്കോക്ക് ഏഷ്യാഡിലെ പ്രകടനാണ് ജിമ്മിയെ ലോകതാരമാക്കി മാറ്റിയത്. അബുദാബി സ്‌പോര്‍ട്‌സ് ക്ലബിന്റെ കുപ്പായമണിഞ്ഞ് ജിമ്മി ഇന്ത്യയിലെ ആദ്യത്തെ പ്രൊഷണല്‍ വോളി താരമായി. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത ജിമ്മി സഹതാരങ്ങള്‍ക്കും എതിരാളികള്‍ക്കും എന്നും വിസ്മയമായിരുന്നു. ദുബായിലെ കളിമികവ് ജിമ്മിയെ ലോകത്തിലെ ഒന്നാംനമ്പര്‍ ലീഗുകളിലൊന്നായ ഇറ്റലിയില്‍ എത്തിച്ചു. ഇറ്റാലിയന്‍ ക്ലബായ ട്രെവിസ്‌കോയ്ക്ക് വേണ്ടിയായിരുന്നു ജിമ്മി കളിച്ചത്. ബി ഡിവിഷനില്‍ നിന്ന് ട്രെവിസ്‌കോയെ എ ഡിവിഷനിലേക്ക് എത്തിച്ചത് ജിമ്മിയുടെ മിന്നല്‍പ്പിണറുകളായിരുന്നു.
അകാലത്തില്‍ ജമ്മി ഓര്‍മകളിലേക്ക് മാഞ്ഞെങ്കിലും ഇറ്റലിക്കാര്‍ക്ക് ജിമ്മി ഇന്നും പ്രിയങ്കരനാണ്. ഇറ്റലിയില്‍ ജിമ്മിയുടെ പേരില്‍ നിര്‍മിച്ച സ്റ്റേഡിയം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. പന്തില്‍ തീപ്പൊരി ചിതറുന്ന ജിമ്മി എന്നും സൗമ്യനായിരുന്നു. മിതഭാഷി. എതിരാളികളെ ആദരിക്കുന്നവന്‍. അതുകൊണ്ടുതന്നെ എതിരാളികള്‍ക്ക്‌പോലും ജിമ്മി ഇന്നും പ്രിയങ്കരന്‍.
0 Comments