തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്കന്‍ സഹോദരിമാരായ സെറീന വില്ല്യംസും വീനസ് വില്ല്യംസും വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. റഷ്യന്‍ താരം എലേന ഡെമന്റിയേവയെ വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ കീഴടക്കിയാണ് ലോക രണ്ടാം നമ്പര്‍ താരമായ സെറീന വില്യംസ് വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്നത്. ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ ദിനാര സഫിനയെ തകര്‍ത്ത സഹോദരി വീനസ് വില്യംസാണ് ഫൈനലില്‍ സെറീനയുടെ എതിരാളി.
സെറീന വനിതാ സിംഗിള്‍സിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിലാണ് ഒളിമ്പിക് ചാമ്പ്യനായ ഡെമന്റിയേവയെ കീഴടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരം രണ്ടുമണിക്കൂര്‍ 49 മിനിറ്റ് നീണ്ടു നിന്നു. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടശേഷമായിരുന്നു സെറീനയുടെ ഐതിഹാസിക വിജയം.സ്‌കോര്‍: 6-7, 7-5, 8-6. അനുജത്തിയെ അപേക്ഷിച്ച് അനായാസമാണ് ചേച്ചി വീനസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസ് മത്സരം സ്വന്തമാക്കി. സ്കോര്‍: 6-1, 6-0
പതിനൊന്നാം സ്ലാംകിരീടം ലക്ഷ്യമിടുന്ന സെറീന അഞ്ചാം തവണയാണ് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്. 2002ലും 2003ലും ചാമ്പ്യനായി.സെറീന രണ്ടു തവണയും പരാജയപ്പെടുത്തിയത് വീനസിനെയായിരുന്നു. 2004ല്‍ മരിയഷറപ്പോവയോടും കഴിഞ്ഞവര്‍ഷം വീനസിനോടും പരാജയപ്പെടുകയും ചെയ്തു. 2000, 2001, 2005, 2007, 2008 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള വീനസ് ഹാട്രിക്കാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. നാലാം തവണയാണ് സഹോദരിമാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
0 Comments