കാലപ്രവാഹത്തില്‍ ഒരു വര്‍ഷംകൂടി അലിഞ്ഞ് ഇല്ലാതാവുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാല്‍ ഏറെ വകനല്‍കുന്നതാണ് വിടപറയുന്ന 2011. ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടെടുത്തതും ഫോര്‍മുല വണ്‍ കാറോട്ടം ആദ്യമായി വിരുന്നെത്തിയതും വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമയായതുമെല്ലാം 2011ലെ തുല്യമില്ലാത്ത നിമിഷങ്ങളാണ്.
പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ 2011ലേക്ക് ഒരു എത്തിനോട്ടം...
മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ ഐ സി സി ലോകപ്പ് നേടിയത് തന്നെയാണ് 2011ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ച മഹാസംഭവം. ഏപ്രില്‍ രണ്ടിന് മുംബയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിലെ രാജാക്കന്‍മാരായി. ക്രിക്കറ്റിലെ ജീവിക്കുന്ന ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ഇതുവഴി ടീം ഇന്ത്യക്ക് കഴിഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ലോകകായിക ഭൂപടത്തിലേക്ക് ഇന്ത്യയെ 2011ല്‍ കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല വണ്‍ പന്തയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒകേ്ടാബര്‍ 30ന് നടന്ന പന്തയം കാണാന്‍ 95000ലധികം ആളുകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തി. ടെലിവിഷനിലൂടെ മാത്രം കണ്ട് പരിചയിച്ച അതിവേഗ താരങ്ങള്‍ കണ്‍മുന്നില്‍ തീപ്പൊരി ചിതറി. ഹിസ്പാന ടീമിനുവേണ്ടി ട്രാക്കിലിറങ്ങിന നരെയ്ന്‍ കാര്‍ത്തികേയന്‍ ആതിഥേയരുടെ അഭിമാനമായി.
വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് 2011ല്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുളള ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിനത്തിലായിരുന്നു വീരുവിന്റെ റണ്‍കശാപ്പ്. 149 പന്തില്‍ 219 റണ്‍സ്. ഏകദിനത്തിലെ ഇരട്ടെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോര്‍ഡും സെവാഗിന് സ്വന്തമായി. 2010ല്‍ സച്ചിന്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.
തിരിച്ചടികള്‍ ഉണ്ടായെങ്കിലും ബാഡ്മിന്റണ്‍ താരം സൈന നേവാളിനും അഭിമാനിക്കാവുന്ന വര്‍ഷമാണ് 2011. ലോകബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സൈന സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.
ബോക്‌സിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വികാസ് കൃഷ്ണന്‍ വെങ്കലം നേടി. അസര്‍ബൈജാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 69 കിലോ വിഭാഗത്തിലായിരുന്നു വികാസിന്റെ മെഡല്‍നേട്ടം. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ്. 2009ല്ഡ വെങ്കലം നേടിയ വിജേന്ദര്‍ സിംഗാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍.
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരി, ചെക്രോവോലു സ്വുരോ,ലൈശ്രാം ബോംബായാല ദേവി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. ദീപിക ലോക യൂത്ത് അമ്പെയ്ത്തില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവും നേടി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2011ല്‍ കൈവരിച്ചത്.
0 Comments