ലണ്ടന്‍: റയല്‍ മാഡ്രിഡ് ആരാധിക ചെല്‍സിയില്‍. വിശ്വസിക്കാനാവുന്നില്ലേ?. സത്യമാണ്. വെറുമൊരു ആരാധികയല്ല. ചെല്‍സിയുടെ ടീം ഡോക്ടര്‍ ഇവ കാര്‍ണേറിയോ ആണ് റയലിന്റെ ആരാധിക.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ചെല്‍സി താരങ്ങള്‍ കളിക്കളത്തില്‍ പരിക്കേറ്റ് വീണപ്പോഴെല്ലാം ഇവ ഓടിയെത്തി. ഇതോടെ ഇവ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ചെല്‍സിയുടെ വൈദ്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ട് ഏറെനാളായെങ്കിലും ഇപ്പോഴാണ് ഇവ മാധ്യമങ്ങളുടെ പ്രിയങ്കരിയായത്.
ജിബ്രാള്‍ട്ടറില്‍ ജനിച്ച ഇവയുടെ അച്ഛന്‍ സ്‌പെയ്ന്‍കാരനാണ്. അമ്മ ഇംഗ്ലീഷുകാരിയും. പഠിച്ചത് ഓസ്‌ട്രേലിയയില്‍. എങ്കിലും ഇവയ്ക്കിഷ്ടം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് തന്നെ.
2009ല്‍ ചെല്‍സി കോച്ചായ ആന്ദ്രേ വിയ്യാസ് ബാവോസാണ് ഇവയെ ടീമിന്റെ ഭാഗമാക്കുന്നത്, റിസര്‍വ് ഡോക്ടറായി. ബെയ്ജിംഗ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ടീം ഡോക്ടറായിരുന്നു ഇവ. ഇവിടെ നിന്നാണ് ബാവോസ് ഇവയെ കണ്ടെത്തുന്നത്. 2011ല്‍ ഇവ ചെല്‍സിയുടെ ഒന്നാം ടീമിന്റെ ഡോക്ടറുമായി.
1998 ലോകകപ്പില്‍ ബ്രസീല്‍- മെക്‌സിക്കോ മത്സരം കണ്ടതോടെയാണ് ഫുട്‌ബോളാണ് ജീവിതമെന്ന് ഇവ തിരിച്ചറിഞ്ഞത്. കളിക്കളത്തില്‍ പരിക്കേറ്റുവീഴുന്ന താരങ്ങളെ പരിചരിക്കേണ്ടത് തന്റെ നിയോഗമായി ഇവ തിരിച്ചറിഞ്ഞു.
നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഇവ ബ്രിട്ടീഷ് ഒളിംപിക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി. ഓസ്‌ട്രേലിയയില്‍ നിന്ന് സ്‌പോര്‍ട്‌സ് മെഡിസിനില്‍ സവിശേഷ പഠനം പൂര്‍ത്തിയാക്കി. വെസ്റ്റ്ഹാം യുണൈറ്റഡില്‍ നിന്ന് സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസില്‍ മാസ്റ്റര്‍ ബിരുദം നേടി.
ചെല്‍സിയുടെ പരിക്ക് മാറ്റുന്നയാളാണെങ്കിലും റയല്‍ മാഡ്രിഡിന്റെ കളിയാണ് ഇവയ്ക്കിഷ്ടം.
1 Comments